ആൾക്കൂട്ട കൊലപാതകം : മതനിന്ദ ആരോപിച്ച് !

0
141

പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കപൂർത്തലയിൽ യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തി. മതനിന്ദ ആരോപിച്ചാണ് കൊലപ്പെടുത്തിയത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണിത്. സിഖ് പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞാണ് യുവാവിന് നേരെ ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനേയും മതനിന്ദ ആരോപിച്ച് പഞ്ചാബിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. സുവർണക്ഷേത്രത്തിൽ ദൈവനിന്ദ ആരോപിച്ചായിരുന്നു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി സ്റ്റാഫും ദർബാർ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

സാക്ഷിമൊഴികൾ പ്രകാരം, വൈകുന്നേരത്തെ പ്രാർത്ഥനാ സമയത്ത് യുവാവ് സുവർണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങൾ മറികടന്ന് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന വാൾ കൈക്കലാക്കാൻ ശ്രമിച്ചെന്നുമാണ് പറയുന്നത്.