കോഹ്ലി കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ആരാധകന്‍ പിന്നാലെ ഓടിയെത്തി.ഒരു സെൽഫി എടുക്കുമോ എന്ന് ചോദിച്ചത് എന്നാല്‍ അടുത്ത തവണയാവട്ടെ എന്ന് പറഞ്ഞ് കോഹ്ലി കാറില്‍ കയറിപ്പോവുകയാണുണ്ടായത്.ലോകത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്ലി.എവിടെ പോയാലും കോഹ്‌ലിക്കൊപ്പം സെല്‍ഫി എടുക്കാൻ ആരാധകരുടെ തിരക്കാണ്.സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയൊരു ആരാധക സമൂഹം തന്നെയാണ് കോഹ്‌ലിക്കുള്ളത്. അതുകൊണ്ടു തന്നെ കോഹ്‌ലിയുടേതായി വരുന്ന വീഡിയോയും ഫോട്ടോകളും അടക്കം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ കോഹ്ലിയോടു ഒരു ആരാധകന്‍ സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം. കോഹ്ലി കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ആരാധകന്‍ പിന്നാലെ ഓടിയെത്തി.
എന്നാല്‍ അടുത്ത തവണയാവട്ടെ എന്ന് പറഞ്ഞ് കോഹ്ലി കാറില്‍ കയറിപ്പോവുകയാണുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് കോഹ്ലി ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതേസമയം കഴിഞ്ഞ ദിവസം സെലിബ്രിറ്റികളുടെ ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ കോഹ്ലി ലോകത്തെ ആദ്യ ഇരുപതിലെത്തിയ വാര്‍ത്ത വന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് ഏറ്റവും കൂടുതല്‍ പ്രതിഫലം ഈടാക്കുന്ന ഇന്ത്യക്കാരന്‍ കോഹ്ലിയാണെന്നായിരുന്നു വാര്‍ത്ത. 11.45 കോടി രൂപ ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും കോഹ്ലി ഈടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കേള്‍ക്കുന്നതൊന്നും സത്യമല്ല’ എന്നാണ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്.”ജീവിതത്തില്‍ ഇന്നുവരെ നേടിയിട്ടുള്ള എല്ലാക്കാര്യങ്ങള്‍ക്കും നന്ദിയുള്ളവനും കടപ്പെട്ടവനുമാണ് ഞാൻ. എങ്കിലും, സമൂഹമാധ്യമങ്ങളില്‍നിന്ന് എനിക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല’ എന്നാണ് കോഹ്ലി കുറിച്ചത്.