കൈക്കൂലി : എം ജി യൂണിവേഴ്സിറ്റി ജീവനക്കാരി പിടിയിൽ

0
81

കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റിനെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിനിയായ എൽസി സി.ജെയെയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

ഒന്നരലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. അതില്‍ ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വഴി വിദ്യാര്‍ഥി സിജെക്ക് കൈമാറിയിരുന്നു. ബാക്കി തുകയായ 15000 രൂപ ഓഫീസില്‍ വെച്ച് നേരിട്ട് വാങ്ങുന്നതിനിടെയാണ് സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

അവസാന ഗഡുവായ 15000 രൂപ ജീവനക്കാരിക്ക് നല്‍കാനെത്തിയ വിവരം വിദ്യാര്‍ഥി തന്നെ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. പണം നല്‍കിയതിന് പിന്നാലെ സിജെയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇവര്‍ നേരത്തേയും വിദ്യാര്‍ഥിയില്‍ നിന്ന് പണം വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.