മുപ്പതുലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം സ്വദേശികളായ കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ് കുണ്ടോളി വീട്ടില്‍ അമല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പിടിയിലായവരില്‍ അമല്‍ മുൻപ് ബൈക്ക് അഭ്യാസം കാട്ടി പെൺകുട്ടിയ്‌ക്ക് അപകടമുണ്ടാക്കിയ സംഭവത്തിലെ പ്രതിയാണെന്ന്പോലീസ് പറഞ്ഞു.വാഹനപരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് പോലീസ് ഇവരെ പിടികൂടിയത്.
അറുപത് കുപ്പികളിലായി മുന്നൂറ് ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം കണ്ടെത്തിയത്.ഇതിന് ഏകദേശം 30 ലക്ഷത്തോളം വില വരുമെന്നാണ് പോലീസ് പറയുന്നത് . വെള്ളിയാഴ്ച ദേശീയപാതയില്‍ നെല്ലായിക്കടുത്ത് തൂപ്പങ്കാവില്‍ പോലീസ് വാഹനപരിശോധന നടത്തുന്നതു കണ്ട് തിരിച്ചുപോകാന്‍ ശ്രമിച്ച ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ഇവരുടെ ബൈക്കും പോലീസ് പിടിച്ചെടുത്തു.
ഇതേസമയം തന്നെ മാരക ലഹരി മരുന്നുകൾ ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി മരുന്നുകളുമായി 5 അംഗ സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയറ സ്കൂളിന് സമീപം ലഹരി മരുന്നുകൾ വിൽപന നടത്തുന്നതിനിടയിലാണ് 2 വാഹനങ്ങളിലായി വന്ന 5 അംഗ സംഘം പോലീസ് പിടിയിൽ ആയത് .