റെയിൽവേ പാളത്തിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സ്വന്തം ജീവൻ പോലും കാര്യമാക്കാതെയാണ് മുഹമ്മദ് മെഹബൂബ് എന്ന മുപ്പത്തിയേഴുകാരൻ അതിസാഹസികമായി പെൺകുട്ടിയെ രക്ഷിക്കാനിറങ്ങിയത് .
ഫെബ്രുവരി അഞ്ചിനാണ് സംഭവം. സ്‌നേഹ എന്ന പെൺകുട്ടി ട്രാക്കിലേക്ക് ക്രോസ് ചെയ്യാനിറങ്ങിന്നതിനെ ട്രാക്കിലേക്ക് വണ്ടി വരികയായിരുന്നു. ഞൊടിയിടയിലുള്ള മെഹബൂബൂബിന്റെ ഇടപെടൽ പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.ട്രാക്കിലേക്ക് ചാടി ട്രെയിൻ എത്തുന്നതിന് മുമ്പ് സ്‌നേഹയുടെ തല പിടിച്ച് തറയിൽ അമർത്തി വെച്ചു.
സ്‌നേഹ തല ഉയർത്തി സഹോദരനെ നോക്കാൻ ശ്രമിച്ചെങ്കിലും മെഹബൂബ് വിട്ടില്ല. അങ്ങനെ സ്നേഹക്ക് മെഹബൂബ് രക്ഷകനാകുകയായിരുന്നു. വീട്ടിൽചെന്ന് താൻ ഒരാളെ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി എന്ന് പറഞ്ഞപ്പോൾ നല്ല കാര്യം ചെയ്തു എന്നായിരുന്നു കുടുംബം പ്രതികരിച്ചത്.
യാത്രക്കാരിൽ ആരോ വീഡിയോ പിടിച്ചതും അത് വൈറൽ ആയതുമൊന്നും മെഹബൂബ് അറിഞ്ഞില്ല.അദ്ദേഹത്തിന് മൊബൈൽ ഫോൺ ഇല്ലായിരുന്നു. പിന്നീട് വൈറൽ ആയ വീഡിയോ കണ്ട് ആളുകൾ അന്വേഷിച്ച് വന്നപ്പോൾ ആണ് വീഡിയോ കണ്ട മെഹബൂബ് എത്ര അപകടകരമായ പ്രവർത്തി ആണ് താൻ ചെയ്തത് എന്ന് തിരിച്ചറിഞ്ഞത്. മെഹബൂബിനെ അഭിനന്ദിച്ച പോലീസുകാരും, നാട്ടുകാരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു എൻ.ജി.ഒ മൊബൈൽ ഫോണും വാങ്ങി നൽകി.