കലാഭവൻ അൻസാറിന്റെ ഒറ്റയാന്‍ തിരുവാതിര കളി;പണി കൊടുക്കുമെന്ന് സൈബർ ഗ്രൂപ്പ്

0
132

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര കളിക്കെതിരെ  വലിയ രീതിയിലുള്ള വിമര്ശനങ്ങളായിരുന്നു ഉയർന്നത് . ഇതിൽ തന്നെ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാറിന്റെ പരിഹാസം ഇന്നലെ വളരെ ശ്രദ്ധനേടിയിരുന്നു .ഒറ്റയാന്‍ തിരുവാതിര കളിചായിരുന്നു അൻസാർ തന്റെ പ്രതിഷേധം അറിയിച്ചത് .

അതെ സമയം തന്നെ  കലാഭവന്‍ അന്‍സാറിന്‍റെ പരിഹാസ വീഡിയോക്കെതിരെ ഇടതുപക്ഷ അനുകൂലികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കലാഭവന്‍ അന്‍സാറിന് ‘പണികൊടുക്കണ’-മെന്ന ഭീഷണിയും ഇടതു അനുകൂലികള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്നുണ്ട്.”ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ… ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ. ആ ഭരണം കണ്ടോ, ടിം..ടിം..ഈ ഭരണം കണ്ടോ ടിം..ടിം.. നാണിമില്ലല്ലോ ” എന്നവരികൾ പാടിക്കൊണ്ടായിരുന്നു അൻസാർ വീഡിയോ ചെയ്തത് .

കഴിഞ്ഞ ദിവസമായിരുന്നു  502 ഓളം പേര് വെച്ച് പാറശ്ശാലയിൽ സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. കൊവിഡിന്‍റെ മൂന്നാം തരംഗ ഭീഷണിക്കും എസ്.എഫ്.ഐ പ്രവ‍ര്‍ത്തകൻ ധീരജിന്‍റെ കൊലപാതകത്തിനും ഇടയിൽ തിരുവനന്തപുരത്ത് ഇത്തരം ഒരു പരുപാടി നടത്തിയത് വൻ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരുന്നത് .

ഇതേസമയം തന്നെ മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇപ്പോൾ. 550 പേര്‍ക്കെതിരെയാണ് പാറശാല പോലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം വി ആര്‍ സലൂജയാണ് കേസിലെ  ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് ഇവർക്കെതിരെ  കേസ് എടുത്തിരിക്കുന്നത് .