മീഡിയാവണ്ണിനെ വിലക്കാൻ കാരണം ഇതാണ് : കോടതി പറയുന്നു

0
156

മീഡിയ വണ്‍ നിരോധനം ശരിവെക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പകര്‍പ്പ് പുറത്ത്. മീഡിയവണ്‍ നിരോധനം ശരിവെക്കുന്ന വിധിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്.പ്രശ്‌നത്തിന്റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം ഇവയ്‌ക്കൊന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലില്‍ വ്യക്തതയില്ലെന്നത് സത്യമാണ്. എങ്കിലും സംഗതി രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന സൂചനകളുണ്ട്. ദേശസുരക്ഷയെ കരുതി ഞങ്ങളും കൂടുതലൊന്നും പറയുന്നില്ല.

ഹാജരാക്കിയ ഫയലുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, ഇന്റലിജന്‍സ് ബ്യൂറോയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു ക്രമത്തെയോ രാജ്യത്തിന്റെ സുരക്ഷയെയോ ബാധിക്കുന്ന ചില വശങ്ങള്‍ ഉണ്ടെന്ന് കരുതുന്നു.ഇതേസമയം തന്നെ ചാനല്‍ വിലക്കിനെതിരെ മീഡിയവണ്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ
അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.