“മീ ടൂ” സംബന്ധിച്ച വിനായകന്റെ പ്രസ് മീറ്റ് വിഷയം….

0
141
vinayakan me too
vinayakan me too

വീണ്ടും മീ ടു വിഷയത്തിൽ പണി വാങ്ങി വിനായകൻ. ഇത്തവണയും മീ ടുവിന്റെ പേരു പറഞ്ഞ് വിനായകൻ മാധ്യമപ്രവർത്തകരോട് ഏറ്റുമുട്ടി. ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം ഞാൻ ചെയ്തിട്ടില്ല. അത് നിയമത്തിൽ വലിയ കുറ്റകൃത്യമാണ്. വിനായകൻ അത്ര തരം തഴംതാഴ്ന്നിട്ടില്ല. വിനായകൻ പറയുന്നു. ആദ്യം കഴിഞ്ഞ തവണ താൻ അപമാനിച്ച മാധ്യമപ്രവർത്തകയെ തിരക്കി അതിന് ശേഷം മീടു എന്താണ് എന്ന് മറ്റുള്ളവരോട് ചോദിച്ച് കൃത്യമായ നിർവ്വചനം കേട്ടശേഷം വിനായകൻ ക്ഷോഭത്തോടെ പ്രതികരിക്കുകയായിരുന്നു. താൻ പത്തും പതിനേഴും പെൺകുട്ടികളുമായി ബന്ധം കൂടിയിട്ടുണ്ട്. പക്ഷേ രാവിലെ എഴുന്നേറ്റ് പെണ്ണിനെ അന്വേഷിച്ച് നടക്കലല്ല തന്റെ ജോലി.ഒരു പെൺകുട്ടിയേയും താൻ ചൂഷണം ചെയ്തിട്ടില്ല. മാധ്യമപ്രവർത്തകയോട് ക്ഷമ ചേദിക്കാൻ താൻ തയ്യാറാണ്. ആരും തുറന്ന് പറയാത്ത കാര്യം താൻ പറഞ്ഞുവെന്നേ ഉള്ളു എന്നും. പക്ഷേ വിനായകനോട് കളിക്കരുതെന്നും തഴംവാഴ്ന്നവനല്ല എന്നും ആയിരുന്നു വിനായകന്റെ പ്രതികരണം.

vinayakan

വളരെ ദേഷ്യത്തോടെ ഒച്ച ഉയർത്തിയുള്ള വിനായകന്റെ പ്രതികരണം മാധ്യമപ്രവർത്തകരേയും ചൊടിപ്പിച്ചു. സഹപ്രവർത്തകയോട് മോശമായി പെരുമാറിയ വിനായകന് മീടു വിനെപ്പറ്റി പറയാൻ എന്ത് അധികാരം ആണ് ഉള്ളതെന്നും ഉച്ചത്തിൽ പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും തങ്ങൾക്കും ഒച്ചയിൽ സംസാരിക്കാൻ അറിയാമെന്നും മാധ്യമ പ്രവർത്തകർ പ്രതികരിച്ചു. കഴിഞ്ഞ തവണയും ഇതുപോലെ മാധ്യമപ്രവർത്തകരെ ചൊടിപ്പിച്ച ശേഷമാണ് വിനായകൻ മടങ്ങിയത്. ഒരു മാധ്യമപ്രവർത്തകയെ ചൂണ്ടി ഈ പെൺകുട്ടിയോട് ആണെങ്കിലും ചോദിക്കും എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴും വലിയൊരു പ്രതിഷേധത്തിന് ഒരുങ്ങുന്ന തരത്തിലായിരുന്നു വിനായകന്റെ പ്രതികരണം.

vinayakan
vinayakan