മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍

0
119

മീ ടൂവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മീ ടൂ മൂവ്‌മെന്റിനെ ഒരിക്കലും താന്‍ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടുപോയേനെ, കുറേ വര്‍ഷം ഞാന്‍ അകത്തുകിടന്നേനെ എന്ന് ഞാന്‍ പറഞ്ഞു.

ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാന്‍ അത് പറഞ്ഞത്. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാന്‍ വേണ്ടിയുള്ള ചിരിയോ അല്ലെങ്കില്‍ ഇപ്പറഞ്ഞ അതിജീവിതരെ ഇന്‍സള്‍ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല. മറിച്ച് എന്റെ കഥകള്‍ ആലോചിച്ചിട്ടുള്ള ചിരിയാണ്. ഒന്ന് സെക്‌സ് ജോക്ക്‌സാണ്. അതായത് എന്റെ സോഷ്യല്‍ സര്‍ക്കിളിനകത്തും നമ്മുടെ കൂട്ടുകാരും കൂട്ടുകാരികളും നില്‍ക്കുന്ന സര്‍ട്ടക്കിളിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ്. അല്ലാതെ റാന്‍ഡം ആയി ആളുകളുള്ള സര്‍ക്കിളിലല്ല അത് പറഞ്ഞത്. ആവശ്യമില്ലാത്ത കുറേ തമാശകള്‍. 18,19,20 വയസിലെ കാര്യമാണ് ഇത്. അതും കൂടി പരിഗണിക്കണം.