വധുവിന്റെ പിതാവിന്റെ വിവാഹ സ്പെഷ്യൽ ഡാൻസ്….

0
253

കല്യാണ വീടുകൾ എന്നും ഓളങ്ങൾ തന്നെയാണ്,. പണ്ട് കാലത്ത് വീടുകളിൽ ആയിരുന്ന കല്യാണങ്ങൾ ഇന്ന് ഓഡിറ്റോറിയങ്ങളിലും അമ്പലങ്ങളിലേക്കും മാറി. അതുകൊണ്ട് പകിട്ട് കുറഞ്ഞു. എന്നാലും വീടുകളിലെ ആഘോഷങ്ങൾ വടക്കൻ നാടുകളിൽ മലബാർ മേഖലകളിലും നിലനിൽക്കുന്ന വീടുകൾ ഉണ്ട്. അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കണ്ണൂരിലുള്ള ഒരു കല്യാണ വീട്ടിലെ തലേദിവസത്തെ ആഘോഷങ്ങളാണ് വൈറലാകുന്നത്.

അച്ഛൻ മുതൽ വിളമ്പുന്ന സഹോദരങ്ങളും കൂട്ടുകാരും കേൾക്കുന്ന പാട്ട് അനുസരിച്ച് ഡാൻസ് ചെയ്യുകയാണ്. പഴയ കല്യാണ വീടുകളെ അനുസ്മരിക്കുന്ന വീഡിയോ ആണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ബന്ധുക്കൾ എല്ലാരും ഒത്തു കൂടുന്ന വലിയ ചടങ്ങാണ് കല്യാണം. അണു കുടുംബങ്ങളിൽ താമസിക്കുന്നവർപ്പോലും ഒത്തു കൂടാൻ കഴിയുന്ന ആഘോഷമാണ് കല്യാണവും അതിനോട് അനുബന്ധിച്ചുള്ള ചടങ്ങളുകളും.