എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കും ; വൈറലായി മ‍ഞ്ജുവിന്റെ വാക്കുകൾ

0
148

നിരവധി പ്രതിസന്ധി യിലൂടെ കടന്ന് പോയ സിനിമാ താരമാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ സിനിമയിലേക്കുള്ള വരവും വിവാഹവും വിവാഹ മോചനവും എല്ലാം മലയാളികൾക്ക് അറിവുള്ള കാര്യവുമാണ്. വിവാഹമോചനത്തിന് ശേഷം ബി​ഗ് സീറോയിൽ നിന്ന് സ്റ്റാർട്ട് ചെയ്ത് ഒടുവിൽ ആർക്കും അധികം കീഴടക്കാൻ കഴിയാത്ത ഉയരങ്ങൽ കീഴടക്കി മുന്നേറുകയാണ് മഞ്ജുവാര്യർ.

അതിനുശേഷം മഞ്ജുവിന്റെ ജീവത്തിലെ ഓരോ ചെറിയ കാര്യവും ആരാധകരോട് അവർ പങ്കുവെയ്ക്കാറുണ്ട്. അതിനപ്പുറം പലപ്പോവും തന്റെ സ്വകാര്യതകൾ അത്രയേറെ മാന്യതയോടെ അത്യന്ത്യം ബഹുമാനത്തോടെ സൂക്ഷിക്കാൻ മഞ്ജുവിന് കഴിയാറുണ്ട്. ഇത് തന്നെയാണ് മറ്റുള്ള ആക്ടർമാരിൽ നിന്നും മഞ്ജുവാര്യരെ വേറിട്ടതാക്കുന്നത്.

പലപ്പോവും പല അഭിമുഖങ്ങളും ആങ്കറ്‍മാർ ചോദിക്കുന്ന ചോദ്യത്തിന് പ്രത്യേകിച്ച് തന്റെ വിവാഹ ജീവത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ രസകരമായ ഡിപ്ലോമാറ്റിക്ക് ആയി മറുപടി നൽകി കടന്നു പോകുന്ന മഞ്ജു ശരിക്കും പൊളിയാണെന്ന് തോന്നിയിട്ടുണ്ട്. അതിനപ്പുറം ഏതൊരു പെൺകുട്ടിയും വളരെ പ്രയാസത്തോടെ കടന്നു പോകുന്ന അവസ്ഥയിലും ഒറ്റയ്ക്കാകുന്ന പെൺകുട്ടികൾക്ക് മാതൃക എന്ന രീതിയിലുള്ള ഉയർത്തഴുന്നേൽപ്പായിരുന്നു മഞ്ജു വാര്യരുടേത്.

തന്റെ മോഡേൽ ലുക്ക് മഞ്ജുവിന് ഒട്ടൊന്നുമല്ല കോൺഫിഡൻസ്നൽകിയിട്ടുള്ളത്. ഈ ലുക്കുകളിൽ ഒക്കെ മഞ്ജു സോഷ്യൽ മീഡിയിയിൽ പങ്ക് വെയ്ക്കുകയും ഒപ്പം ചില കുറുപ്പുകളും എവുതി ഇടാറുമുണ്ട് . അങ്ങനെ ഒരു കുറിപ്പി ഇപ്പോൾ വൈറലാകുന്നത്. അത് മാത്രമല്ല താരത്തിന്റെ ലുക്കും വൈൈറലാണ്.
ലുക്കില്‍ പരീക്ഷങ്ങള്‍ നടത്താറുണ്ട് മലയാളത്തിന്റെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സണ്‍ഗ്ലാസും ഓവര്‍ കോട്ടുമൊക്കെയിട്ട താരത്തിന്റെ ഈ സ്റ്റൈലും ആരാധകര്‍ക്കിഷ്ടമായി.

അതേസമയം ‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുമെന്നാണ് തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോ’യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. ‘പ്രണയമെന്നൊരു വാക്ക്’ എന്ന ​ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആൻ ആമിയാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ബി രാകേഷാണ് ചിത്രത്തിന്‍റെ നിർമാണം. ജയസൂര്യയും മഞ്‍ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക.