മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതിനാണ് മഞ്ജുവിനെതിരെ അധിക്ഷേപവുമായി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലെത്തിയത്.
‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍,’ എന്നാണ് ശ്രീജിത്ത് കുറിച്ചത്.
മേപ്പടിയാന്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായി മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
എന്നാൽ ഇതിലെ സത്യം മറ്റൊന്നാണ് .
മേപ്പടിയാന്‍ സിനിമയില്‍ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നത് കൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മഞ്ജു ആ പോസ്റ്റ് മുക്കി എന്നും അത് പലരേയും ഭയന്നിട്ടാണ് എന്നുമെല്ലാം കമന്റുകള്‍ വന്നു. എന്നാല്‍ അതിലെ സത്യാവസ്ഥ എന്താണ് എന്നുള്ള കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പിന്തുടരുന്നവര്‍ക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകള്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റാറുണ്ട് എന്നുള്ള കാര്യം.
എന്നാല്‍ ഇത് വേറെ രീതയില്‍ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ ചിലര്‍ പുറത്ത് വിടുന്നത്. ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാര്‍ക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനില്‍ക്കുന്നവര്‍ ചോദിക്കുന്നത്. ‘ബ്രോഡാഡി’ അനൗണ്‍സ് ചെയ്തപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി അത് തന്നെ ഈ വിവാദങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരമാണ്. സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ചിലര്‍ വ്യാജ വാര്‍ത്തകളും വിവാദങ്ങളും വിമര്‍ശനങ്ങളും പടച്ച് വിടുന്നതെന്നാണ് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.