മഞ്ജു പറയുന്നതിലും ചില സത്യങ്ങളുണ്ട് : നിങ്ങളുടെ ജീവിതവും മാറും

0
139

തന്റെ പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യർ. ലളിതമായ മേക്കപ്പും, വസ്ത്രധാരണവും എന്നും നടിയെ വേറിട്ടതാക്കാറുണ്ട്. സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒപ്പം മനോഹരമായ ഒരു കുറിപ്പും മഞ്ജു പങ്കുവെച്ചു.

‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മനുഷ്യനെയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ കണ്ണാടിയിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തത്.