ലൈംഗികാതിക്രമക്കേസിലെ പ്രതികളായ വിജയ് ബാബുവിനെയും ദിലീപിനെയുമൊന്നും ‘ചവിട്ടിപ്പുറത്താക്കാന്‍’ കഴിയില്ലെന്ന് ‘അമ്മ’ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. വിജയ് ബാബുവല്ല, ദിലീപല്ല ആരായാലും ചുമ്മാ ചവിട്ടിയരച്ച് കളയാന്‍ പറ്റില്ലല്ലോ. തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണം,’ മണിയന്‍പിള്ള രാജു പറഞ്ഞു.
പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റു കാര്യങ്ങളുമൊക്കെയുണ്ടല്ലോ. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, ‘നമ്മുടെ കൈയില്‍ രണ്ട് ഓപ്ഷനാണുള്ളത്. സസ്പെന്റ് ചെയ്യുമോ. എന്താണ് പറയാനുള്ളത്.’ എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറിനില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലായെന്ന് ക്ലീറ്റ് ചിറ്റ് എഴുതി നല്‍കാം.’ എന്ന് അദ്ദേഹം മറുപടി നല്‍കി. അക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കെല്ലാം സമ്മതം. അല്ലാതെ തര്‍ക്കമൊന്നുമില്ല, മണിയന്‍പിള്ള രാജു പറഞ്ഞു.
മാല പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത് അവരുടെ ഇഷ്ടമാണ്. അവര്‍ക്കൊക്കെ എന്തും ചെയ്യാം. പുറത്ത് പോകാം അഭിപ്രായം പറയാം എല്ലാം ചെയ്യാം. സംഘടനയാവുമ്പോള്‍ ഒരാള്‍ ആരോപണവിധേയനാവുമ്പോള്‍ പുറത്താക്കാന്‍ പറ്റില്ല. നടപടി ക്രമങ്ങള്‍ ഉണ്ട്. ശ്വേതയും ലെനയും സുരഭിയുമെല്ലാം ഉണ്ടായിരുന്നു, കത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു എല്ലാവരുടേയും മറുപടി.