നിയമസഭാ തിരഞ്ഞെടുപ്പിന് ഇൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ തന്നെ കൊള്ളയടിച്ചിരിക്കുകയാണ്.കൂടാതെ നരേന്ദ്രമോദിയുടെയും മാറ്റ് ബിജെപി നേതാക്കളുടെയും ചിത്രങ്ങളിൽ പ്രവർത്തകർ ചെരുപ്പൂരി അടിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട് .
വരാനിരിക്കുന്ന മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥിക പട്ടിക ബിജെപി കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയിരുന്നു . ഇതിന് പിന്നാലെയാണ് മണിപ്പൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാരംഭിച്ചിരുന്നു .കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് എത്തിയ പത്തോളം കോൺഗ്രസ് നേതാക്കൾക്ക് ആണ് ബിജെപി ഇത്തവണ സീറ്റ് നൽകിയത്.ഇതോടെ അർഹരായ ബിജെപി പ്രവർത്തകർക്കാർക്കും സീറ്റ് കിട്ടിയില്ല.ഇതിനെ തുടർന്നാണ് മണിപ്പൂരിലെ നിരവധി ബിജെപി പാർട്ടി ഓഫീസുകൾ പ്രവര്‍ത്തകര്‍ കൊള്ളയടിച്ചതും പ്രക്ഷോപം തുടങ്ങിയതും .
ഇതോടൊപ്പം തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതോടെ മണിപ്പുരിൽ ബിജെപി എം എൽ എമാരുടെ കൊഴിഞ്ഞുപോക്കും തുടർന്നുകൊണ്ടിരിക്കുകയാണ് .ഇവർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേരുകയും ചെയ്തു.കൂടാതെ ഇനിയും 12 ബി ജെ പി നേതാക്കൾ കൂടി കോൺഗ്രസിൽ ഉടൻ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത് .