:മോശം പെർഫോമൻസ്!; ഇലക്ട്രിക് സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ് !

0
137

പകുതി വഴിയില്‍ പണിമുടക്കിയ ഇ-ബൈക് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ് . തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ സ്വദേശിയായ പൃഥ്വിരാജ് ആണ് തന്റെ ബൈക്ക് തീയിട്ട നശിപ്പിച്ചത് .വാങ്ങിയ അന്ന് മുതൽ നിരവധി പ്രശ്നങ്ങളാണ് ബൈക്ക് മൂലം തനിക്കുണ്ടായതെന്നും.സഹികെട്ടാണ് ഇത്തരം ഒരു കടുംകൈ ചെയ്തതെന്നും ഇദ്ദേഹം വ്യക്തമാക്കി .

മഹാരാഷ്ട്രയിൽ പ്രതിഷേധത്തിന്റെ ഭാ​ഗമായി യുവാവ് ഒല സ്കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ് .181 കിലോമീറ്റർ ഫുൾ ചാർജിൽ തങ്ങളുടെ സ്കൂട്ടർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ 50 മുതൽ 60 കിലോമീറ്റർ ദൂരം ഓടിയ ശേഷം സ്കൂട്ടറിന്റെ ബാറ്ററി തീരുക ആയിരുന്നു .

ഒരു യാത്രയ്ക്കിടെയാണ്  ഇയാളുടെ ബൈക് പാതിവഴിയില്‍ പണി മുടക്കിയത് . പൊരിവെയിലത്ത് പൃഥ്വിരാജ് റോഡില്‍ കുടുങ്ങുക ആയിരുന്നു . കൂടാതെ, സഹായം ആവശ്യപ്പെട്ടപ്പോൾ വൈകിട്ട് അഞ്ച് മണിക്ക് ശേഷം മാത്രമെ കമ്പനിക്ക് ആളെ അയയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും നിർമ്മാതാക്കൾ പറഞ്ഞുവെന്നും ആരോപണമുണ്ട്. .ഇതോടെയാണ് ദേഷ്യം സഹിക്ക വയ്യാതെ യുവാവ് വാഹനത്തിന് തീയിട്ടത് .