ആംബുലൻസിന് നൽകാൻ പണം ഇല്ലാത്തത് കാരണം മകന്റെ മൃതദേഹം ബൈക്കിൽ ചുമന്നുകൊണ്ട് പോകേണ്ടി വന്ന ഒരച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .ആന്ധ്രാപ്രേദേശിലെ അമരാവതിയിലാണ് ഈ സംഭവം നടന്നത് . റൂയ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 10 വയസ്സുള്ള യേശുവ എന്ന കുട്ടി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മരിക്കുക ആയിരുന്നു .
തുടർന്ന് കുട്ടിയുടെ പിതാവ് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ട് നൽകാൻ ആവശ്യപ്പെട്ടു എങ്കിലും വൻ തുകയാണ് ആവശ്യപ്പെട്ടത് .തുടർന്ന് ഒരു ബൈക്ക് യാത്രക്കാരനെ സങ്കടിപ്പിച്ച് കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കുക ആയിരുന്നു പിതാവ് .ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ അവരുടെ ജന്മനാടായ ചിറ്റ്വേലിലേക്കുള്ള 90 കിലോമീറ്റർ ദൂരത്തിന് 20,000 രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മൃതദേഹം കൊണ്ടുപോകാൻ കുറഞ്ഞ വില ഈടാക്കുന്ന മറ്റ് വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചതായും റിപ്പോർട്ടുണ്ട്.ഇതോടെയാണ് പിതാവിന് കുട്ടിയുടെ മൃതദേഹം ചുമക്കേണ്ടതായി വന്നത് .
ആംബുലൻസ് ഡ്രൈവർമാർ പലപ്പോഴും അമിത വില ആവശ്യപ്പെടുകയും ന്യായമായ വിലയ്ക്ക് വാടകയ്ക്ക് എടുക്കാൻ തയ്യാറുള്ള മറ്റ് സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം തടയുകയും ചെയ്യുന്നതായി നാട്ടുകാർ പാറയുന്നുണ്ട്സ ർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ നടത്തുന്ന ഈ കൊള്ളക്കെതിരെ സിഐടിയുവും സിപിഐ എമ്മും തിരുപ്പതി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട് എന്നാണ് വിവരം .