ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു

0
160

തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു . നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത് .ഇന്ന് പത്തരയോടെയായിരുന്നു മരണമെന്നാണ് പുറത്ത് വരുന്ന വിവരം.ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സുരേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് .

തിരുവല്ലത്ത് സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് കുമാറിനെയടക്കം അഞ്ചു പേരെ  പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു .ഇന്ന് രാവിലെ ഇന്ന് പത്തുമണിയോടു കൂടി സുരേഷ് കുമാറിന് നെഞ്ചു വേദന അനുഭവപ്പെടുക ആയിരുന്നു .തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ ആയില്ല എന്നാണ് പോലീസ് പാറയുന്നത്.കസ്റ്റഡിയിൽ പ്രതികളെ മർദ്ദിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു .എന്നാൽ സുരേഷ് കുമാറിന്റെ കുടുംബം ഇത് അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല. സുരേഷ് കുമാറിന് കസ്റ്റഡിയിൽവെച്ച് മർദ്ദനമേറ്റുവെന്നാണ് ബന്ധുക്കൾ ആരോപിച്ചു.

പോലീസ് മർദ്ദനമാണ് സുരേഷിന്റെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത് .സുരേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ് ഇപ്പോൾ .തന്നെ കടന്ന് പിടിക്കാൻ സുരേഷ് കുമാർ ശ്രമിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുരേഷിനെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയിരുന്നത് ,