‘എന്നെ കുത്തല്ലെ സാറേ ‘..;എന്നാൽ ഓടിച്ചിട്ട് കുത്തി ആരോഗ്യപ്രവർത്തകർ

0
163

കൊറോണ മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ലോകംഇപ്പോൾ .കോറോണയെ ചെറുക്കാൻ വാക്സിൻ എടുക്കുക എന്നത് വളരെ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് .എന്നാൽ ഇന്നും നമ്മളുടെ രാജ്യത്ത് പകുതിയിൽ അതികം ആളുകളും വാക്‌സിൻ എടുക്കാൻ വിസമ്മതം കാണിക്കുന്നു ,ഭയവും ചില അന്ധവിശ്വാസങ്ങളുമാണ് ഇതിന് പ്രധാന കാരണം .ഇപ്പോൾ ഇതാ വാക്‌സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ കുറച്ച് വീഡിയോകളാണ് ശ്രദ്ധനേടുന്നത്. . പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വേണ്ടി എത്തിയ ആരോഗ്യപ്രവർത്തകരെ  ആക്രമിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യന്ന ഒരു വള്ളക്കാരന്റെ വീഡിയോ ആണ് അതിൽ ഒന്ന് .ബീഹാറിൽ ആണ് സംഭവം നടന്നത് .കുത്തിവെപ്പ് എടുക്കാനായി ആരോഗ്യ പ്രവർത്തകർ എത്തിയപ്പോൾ ഇയാൾ വള്ളത്തിലേക്ക് ചാടികയറുകയും ഉദ്യോഗസ്ഥരെ ഇടിച്ച് താഴെ ഇടുകയും ചെയ്തു .കൂടാതെ ഉദ്യോഗസ്ഥരിൽ ഒരാളെ ഇയാൾ നദിയിലേക്ക് വലിച്ചിടാനും ശ്രമിച്ചു .

സമാനമായ രീതിയിൽ  ബിഹാറിലെ  ബല്ലിയയിൽ നിന്നുള്ള മറ്റൊരു വീഡിയോയും വൈറലായി മാറുന്നുണ്ട് . വാക്സിനേഷൻ ഒഴിവാക്കാൻ ഒരാൾ മരത്തിൽ ചാടികയറുന്നതിന്റെ വീഡിയോ ആണ് ഇത് .താഴെ വന്ന് വാക്‌സിൻ എടുക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.എന്തായാലും ആരോഗ്യ പ്രവർത്തകർ കാര്യങ്ങൾ പറഞ്ഞ്ബോധ്യപ്പെടുത്തിയതിന് ശേഷംയുവാവ് വാക്‌സിൻ  എടുക്കാൻ സമ്മതിച്ചു.

പല രാജ്യങ്ങളിലും ജനങ്ങൾ ഇത്തരത്തിൽ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നത് ശ്രെദ്ധേയമായ കാര്യമാണ് .ഇന്ത്യയിൽ, കോവിഡ്-19-നെതിരെ വാക്സിനേഷൻ എടുക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. വാക്‌സിനേഷൻ എടുക്കുന്നത് ഗുരുതരമായ രോഗങ്ങളും കൊവിഡ് മരണങ്ങളും കുറയ്ക്കുമെന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മെഡിക്കൽ വിദഗ്ധരും ആവർത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.