മരിച്ച ‘അമ്മ തന്നെ വിട്ട് പോകാതിരിക്കാനായി അമ്മയുടെ മൃതദേഹം വീപ്പക്കകത്താക്കി അടച്ച് വെച്ച് മകൻ. തമിഴനാട്ടിലാണ് സംഭവം നടന്നത് . കോണ്‍ക്രീറ്റിട്ട് മൂടിയാണ് അമ്മയുടെ മൃതദേഹം മകൻ വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകനായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .അമ്മ എപ്പോഴും തന്റെ കൂടെയുണ്ടാകണമെന്ന ആഗ്രഹം മൂലമാണ് താൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നാണ് സുരേഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത് .
ഷെമ്പകം എന്ന 86 കാരിയെയാണ് മരണശേഷം മകൻ വീപ്പയിൽ സൂക്ഷിച്ചത് കുറച്ചു വർഷങ്ങളായി വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷെമ്പകം . മൂന്നു മക്കളുള്ള ഷെമ്പകം രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് താമസിച്ചിരുന്നത്.സുരേഷ് വിവാഹിതൻ ആയിരുന്നെങ്കിലും ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു .തുടർന്ന് അമ്മാമയും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത് .ഷെമ്പകത്തെ കുറച്ച് ദിവസമായി കാണാനില്ല എന്ന വിവരം അയൽവാസികൾ സുരേഷിന്റെ ഭാര്യയെ അറിയിക്കുക ആയിരുന്നു .തുടര്ന്ന ഇവർ ഈ കാര്യം ഷെമ്പകത്തിന്റെ മൂത്ത മകനെ അറിയിച്ചു .
മൂട്ട മകൻ സുരേഷിനോദ് അമ്മയെ തിരക്കി വീട്ടിലെത്തി .അബ്വാസനം ഇരുവരും തർക്കമാകുകയും ചെയ്തു. വഴക്കായതോടെ അമ്മ രണ്ടാഴ്ച മുൻപു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറയുക ആയിരുന്നു.തുടർന്ന് സംശയം തോന്നിയ മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസിൽ പരാതി നൽകി . പൊലീസ് എത്തി സുരേഷിനെ ചോദ്യം ചെയ്തപ്പോളാണ് ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലിൽ ഇട്ടു കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തിയത് .വീപ്പയും സുരേഷ് പൊലീസിന് കാണിച്ച നൽകി .
പൊലീസെത്തി ബാരൽ തകർത്ത് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട് . ശരീരത്തിൽ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും ഷെമ്പകം അസുഖങ്ങൾ കാരണം മരിച്ചുവെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നയിട്ടാണ് ലഭിക്കുന്ന വിവരം .