ഭിന്നശേഷിക്കാരന് തലങ്ങും വിലങ്ങും തല്ല് !;ദമ്പതികള്‍ അറസ്റ്റിൽ

0
84

കണ്ണില്ലാത്ത ക്രൂരത എന്നൊക്കെ നാം കേട്ടിട്ടുണ്ട് അല്ലേ .എന്നാൽ ഇപ്പോൾ ഇതാ അത്തരം ഒരു ക്രൂരതയുടെ ദൃശ്യങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .വസ്തു തർക്കത്തിന്റെ പേരിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മര്ധിക്കുന്നതിന്റെയും ഇദ്ദേഹത്തിന്റെ വാഹനം തല്ലി തകർക്കുന്നതിന്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .ഗ്രേറ്റർ നോയിഡയിലാണ് ഈ സംഭവം നടന്നിരിക്കുന്നത് .

ഭിന്നശേഷിക്കാരനായ ഒരാളെ ബന്ധുക്കളായ ദമ്പതികള്‍ നടുറോഡില്‍ വച്ച് വടിയുപയോഗിച്ച് മര്‍ദിക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത് .കൂടാതെ ഇവർ ഇദ്ദേഹത്തിന്റെ വണ്ടി അടിച്ച നശിപ്പിക്കുന്നതും വിഡിയോയിൽ കാണാം .കെട്ടിടം വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഭിന്നശേഷിക്കാരനായ യുവാവ്  ഒരു സ്കൂൾ നടത്തുന്നതിനായി തന്റെ ബന്ധുക്കളിൽ നിന്ന്  വസ്തു വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ കോവിഡ് -19 ലോക്ക്ഡൗൺ കാരണം അദ്ദേഹത്തിന് സ്കൂൾ പ്രവർത്തനം നടത്താൻ സാധിച്ചില്ല .വരുമാനം ഇല്ലാത്തതിനാൽ വാടകയും നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല .തുടർന്ന് ദമ്പതികൾ എത്തി ഇദ്ദേഹത്തെ മര്ദിക്കുക ആയിരുന്നു .മര്‍ദിച്ച സമ്പതികളെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ എഡിസിപി വിശാല്‍ പാണ്ഡെ അറിയിച്ചു.