ദൈവപ്രസാദം ആണെങ്കിൽ പോലും മമ്മൂട്ടി കഴിക്കില്ല : കാരണം ഇതാണ് …

0
79

പുരുഷൻമാരുടെ സൗന്ദര്യ സങ്കൽപ്പം എന്നും മമ്മൂക്ക തന്നെയായിരിക്കും. പ്രായം തളർത്താ പോരാളി എന്ന് നമുക്ക് മമ്മൂക്കയെപ്പറ്റി ഉറപ്പിച്ച് പറയാൻ കഴിയും. 70 കളിലും ഇത്രയും ചുറുചുറുക്കായി ഇരിക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. സൗന്ദര്യം എങ്ങനെ സംരക്ഷിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ആവശ്യമില്ലാത്തത് ഒന്നും അ​ദ്ദേഹം കഴിക്കില്ല. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കും.

ഇതാണ് അദ്ദേഹത്തിന്റെ രീതി. പിന്നെ വറുത്തത് പൊരിച്ചത് തുടങ്ങിയവ ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കും. ഇതൊക്കെ മമ്മൂട്ടി യുടെ ഭക്ഷണ രീതിയെക്കുറിച്ച് പ്രചരിക്കുന്ന കഥകളാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശീലങ്ങളെ പറ്റി പറഞ്ഞിരിക്കുകയാണ് മലയാളികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധനായ ഷെഫാണ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘എല്ലാവരും പറയും അദ്ദേഹം ആഹാരം ഒന്നും കഴിക്കുന്നില്ല അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെ പക്ഷെ അങ്ങനെ അല്ല. വളരെ രുചിയുള്ള ഭക്ഷണങ്ങള്‍ ഒക്കെ അദ്ദേഹം കഴിക്കാറുണ്ട്. പക്ഷെ എല്ലാം ഒരു അളവില്‍ മാത്രമേ കഴിക്കു എന്ന് മാത്രം. ഞണ്ട്, ചെമ്മീനൊക്കെ വലിയ ഇഷ്ടമാണ് പക്ഷെ എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാം അതിന് അപ്പുറം ഇനി ദൈവം കൊണ്ട് കൊടുത്താലും കഴിക്കില്ല അതൊരു പോളിസിയാണ്.’ഷെഫ് പിള്ളയുടെ ഈ വാക്കുകൾ ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.