നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. സംഭവത്തിന് പിന്നില്‍ ആരാണ് എന്താണ് എന്നൊക്കെ കാലം തെളിയിക്കേണ്ട കാര്യമാണ്. ഇവിടുത്തെ ജുഡീഷ്യറയില്‍ എനിക്ക് വിശ്വാസമാണ്. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ല.
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത് ഇതൊക്കെ സത്യമാണോ എന്നൊക്കെ തോന്നാറുണ്ട്. സിനിമയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് കഷ്ടമായെന്ന് തോന്നിയിട്ടുണ്ട്. ഇന്നേ വരെ ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് പ്രതികരിക്കാന്‍ പരിധി ഉണ്ട്.
അവിടെ രണ്ട് വിഭാഗങ്ങളായി മാറി. ഒരു കൂട്ടര്‍ ഒരു പക്ഷത്തെ പിടിച്ചുപറയുന്നു. മറ്റൊരു കൂട്ടര്‍ മറ്റൊരു പക്ഷത്തേയും പിടിച്ച് സംസാരിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് ആര് എന്ത് സമാധാനം പറയും. ഇതിന്റെ ഉത്തരം മാത്രം കിട്ടിയാല്‍ മതി എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക്.
അല്ലാതെ ഇത് ആര് പറഞ്ഞിട്ട് ഏത് വഴിയില്‍ കൂടി പോയി അത് കള്ളത്തരമാണ് ഒട്ടിച്ചുവെച്ചതാണ് ഇതൊന്നും ഞങ്ങള്‍ക്ക് അറിയണ്ട. ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇതാണ് അറിയേണ്ടത്. അല്ലാതെ രാത്രി 9 മണിക്ക് ചാനലില്‍ വന്നിരുന്ന് ഘോരഘോരം പറയുകയാണ് ചിലര്‍. അതിജീവിതയുടെ ദു:ഖം കണ്ടിട്ടില്ലാത്ത അതില്‍ പങ്കുചേരാത്തവരും ചെയ്‌തെന്ന് പറയുന്ന വീട്ടിലെ ആള്‍ക്കാരും ചേര്‍ന്നുള്ള തര്‍ക്കവും ഭാഗം പിടിക്കലും എനിക്ക് കേള്‍ക്കണ്ട. ഇത് മുഴുവന്‍ കള്ളത്തരമാണെന്ന് എനിക്കറിയാം. മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.