സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം ;പച്ചക്കറിയിൽ തൊട്ടാൽ കൈപൊള്ളും

0
214

ഇലക്ഷനും കഴിഞ്ഞു ഭരണവും കിട്ടി ഇനി സാധാരണക്കാർ എങ്ങനെ ജീവിച്ചാലും നമ്മൾക്കെന്താ! .ഇതാണ് ഇപ്പോൾ കേരള സർക്കാരിന്റെ മനോഭാവം . അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ് കേരളത്തിൽ .ഇതിൽ ഒരു നടപടിയും സർക്കാർ തയാറായിട്ടില്ല അവർ ഇപ്പോളും വൈദ്യുതി ചാര്‍ജ്ജും, ബസ് ചാര്‍ജ്ജും, വാട്ടര്‍ ചാര്‍ജ്ജും വർധിപ്പിക്കുന്ന തിരക്കിലാണ് .

ഇപ്പോൾ ഇതാ അവശ്യ സാധനങ്ങളുടെ വില വര്‍ധനയില്‍ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ മന്ത്രി അബ്ദുറബ്ബ് രംഗത്തെത്തിയിരിക്കുകയാണ് . വൈദ്യുതി ചാര്‍ജ്ജും, ബസ് ചാര്‍ജ്ജും, വാട്ടര്‍ ചാര്‍ജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരെന്നാണ്  അദ്ദേഹം  ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത് .

‘ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോള്‍ പച്ചക്കറിയും മോശമാക്കിയില്ല.മുരിങ്ങയും, വെണ്ടക്കയും, ബീന്‍സും വരെയിപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്. ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് തന്ന ഉറപ്പാണ്. അതാണ് യാഥാര്‍ത്ഥ്യമാകുന്നത്,’എന്നും അബ്ദുറബ്ബ് എഴുതി.

പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങള്‍ക്കില്ല. വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സര്‍ക്കാര്‍ കിറ്റിലൂടെ നല്‍കുന്നുണ്ടല്ലോ.സര്‍ക്കാര്‍ നല്‍കുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വര്‍ണ്ണം.തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാല്‍ തന്നെ ഒരു മാസത്തിനത് ധാരാളമാണ്.അടുത്ത കിറ്റില്‍ ഓരോ കോലുമിഠായി കൂടി നല്‍കുന്നതോടെ ജനത്തിന് സന്തോഷമാകുമെന്നും അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോയെന്നും ആണ്  അദ്ദേഹംതന്റെ കുറിപ്പിലൂടെ പരിഹസിച്ചു .

ഇതൊക്കെ കേൾക്കുമ്പോൾ ഓര്മ വരുന്നത് നമ്മളുടെ ബഷീറിന്റെ ഒരു കഥയാണ് ഒരിക്കൽ ഒരുഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ട് പുറത്തിറങ്ങിയ ബഷീറിന്റെ പോക്കറ്റ് ആരോ അടിച്ചു അങ്ങനെ ക്യാഷ് കൊടുക്കാനില്ലാതെ നിന്ന ബഷീറിന്റെ കയ്യിൽനിന്നും അദ്ദേഹത്തിന്റെ ഡ്രെസ്സുകൾ അടക്കമുള്ള എല്ലാ സാധനങ്ങളും ഹോട്ടലുടമ ഊരി  വാങ്ങിച്ചു അവസാനം തന്റെട്രൗസർകൂടി ഊരാൻ ശ്രെമിക്കുന്നതിനിടെ ദൈവതുല്യനായ ഒരാൾ ബഷീറിന്  ക്യാഷ് നൽകി സഹായിച്ചു .ബഷീർ അദ്ദേഹത്തിന് നന്ദി നൽകുമ്പോൾ അദ്ദേഹം ബഷീറിനോട് കുറെ പരസ് കാണിച്ചിട്ട് ചോദിച്ചു ഏതാണ് താങ്കളുടെ പരസ് എന്ന .ഇതാണ് ഇപ്പോൾ മലയാളികളുടെ അവസ്ഥയും ജനങ്ങളുടെകയ്യിൽ നിന്ന് ഉടുതുണി ഒഴിച് ബാക്കിയുള്ളതെല്ലാം പിഴിഞ്ഞെടുത്തിട്ട് ഒരു കിറ്റ് നൽകി അവരുടെ വാ അടപ്പിക്കും .

ബസ് ചാർജ് കൂട്ടുന്നു ,കറണ്ട്  ചാർജ് കൂട്ടുന്നു  ,വാട്ടർ ചാർജ് കൂട്ടുന്നു .ഇങ്ങനെ സർക്കാർ എല്ലാം കൂട്ടുമ്പോൾ.സാധാരണക്കാരന്റെ അവസ്ഥ മനസിലാക്കാൻ ഇവർ ശ്രമിക്കുന്നില്ല   , സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുക്കുകയാണ് .പച്ചക്കറി പലവ്യഞ്ജനം എന്നിവയുടെ വില ദിനം പ്രതി ഉയരുകയാണ് .ഈ  വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ട് .സാധാരണക്കാരനെ പിഴിഞ്ഞ ജീവിക്കുന്ന സർക്കാർ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രെമിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം .

കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വിലനൂറിനടുത്താണ്  . മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി ഉയർന്നു . ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ആണ് .നിത്യ ഉപയോഗ സാധനങ്ങളുടെ എല്ലാം വില കുതിച്ചുഴറുമ്പോളും സർക്കാർ മൗനത്തിലാണ് അവർ ഇപ്പോളും കറണ്ട് ചാർജും മറ്റും ഉയർത്തുന്ന തിരക്കിലാണ് .