മഞ്ജരിയുടെ രണ്ടാം വിവാഹം…

0
92

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ.ജൂൺ 24 ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. മഞ്ജരി തന്നെയാണ് തന്റെ വിവാഹത്തിന്റെ കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്ക് വെച്ചത്. ഒന്നാം ക്ലാസുമുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. കുവൈത്തിലായിരുന്നു ഇരുവരുടേയും വിദ്യാഭ്യാസ കാലം.ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിന്‍.

Manjari
Manjari

നിരവധി പേരാണ് ഗായികയ്ക്ക് വിവാഹ ആശംസകളുമായി എത്തുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്.2005-ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാർഡ് രണ്ടുതവണയും നേടിയിട്ടുണ്ട്.1986-ൽ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്.ചലചിത്രങ്ങളെ കൂടാതെ നിരവധി ആൽബങ്ങളിലും മഞ്ജരി പാടിയിട്ടുണ്ട്.

Manjari

മഞ്ജരിയുടെ ഗസലുകൾക്കും ഏറെ ആരാധകരാണുള്ളത്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും ഉൾപ്പെടെ ശ്രദ്ധ നേടിയുട്ടുള്ള മഞ്ജരി ഇപ്പോൾ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. വിവാഹത്തിന് തയ്യാറെടുത്തു കൊണ്ട് കൈയ്യിൽ മെഹന്ദി അണിയുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി തൻ്റെ ജീവിതത്തിലെ പുത്തൻ ചുവടുവെയ്പ്പിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ബാല്യകാല സുഹൃത്തുകൂടിയായ ജെറിൻ ആണ് വരൻ. ജൂൺ 24ന് രാവിലെ തിരുവനന്തപുരത്തു വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പം വിരുന്ന് സൽക്കാരവും ഉണ്ടായിരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മഞ്ജരിയുടെ ആദ്യ വിവാഹവും ഈ വിവാഹമോചനവും വിവാഹ മോചചനത്തെ കുറിച്ച് മഞ്ജരി മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ്.

Manjari