ദുബായിലെ ആകാശത്ത് കടുവ ഗർജ്ജിച്ചത് ഞെട്ടിച്ചത് മലയാളി പ്രേക്ഷകരെ ആണ്. കടുവാക്കുന്നിൽ കുറുവാച്ചന്റെ മുഖവും പൃഥിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ഒക്കെ വർണ്ണവിസ്മയം വിരിയിച്ച് ദുബായ് ആകാശത്തെ വർണ്ണാഭമാക്കി. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയാണ് ദുബായുടെ ആകാശത്ത് ഒരുങ്ങിയത്.പൃഥ്വിരാജ്, വിവേക് ഒബ്‌റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവയിൽ സംയുക്താമേനോൻ ആണ് നായിക.
മാജിക് ഫ്രെയിംസിന്റെ പേര് ആകാശത്ത് തെളിഞ്ഞപ്പോള്‍ ലിസ്റ്റിനെ എന്തര് അടിപൊളി പേരാടാ എന്ന് പൃഥ്വിരാജ് പറയുന്നത് കേട്ട് പൊട്ടിച്ചിരി ഉയര്‍ന്നു. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയുടെ വീഡിയോ പൃഥ്വരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.