തന്റെ വിവാഹവാർത്തക്കെതിരെ പ്രതികരിച്ച് നടി നിത്യാമേനോൻ.മലയാളി താരവുമായി നിത്യയുടെ വിവാഹം ഉടൻ ഉണ്ടെന്നാണ് പ്രചരിക്കുന്ന വാർത്ത. രണ്ട്പേരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇത് പ്രണയത്തിലേക്ക് വഴിമാറിയെന്നുമായിരുന്നു വാർത്തകൾ.ഇപ്പോഴിതാ ഈ വാര്‍ത്തയെക്കുറിച്ചും അതിന് പിന്നാലെയുണ്ടായ ഫോണ്‍ വിളികളെക്കുറിച്ചുമൊക്കെ ആദ്യമായി തുറന്ന് പറയുകയാണ് നിത്യാമേനോൻ.വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലെന്നും ഒരുക്കങ്ങൾ എന്തായീന്ന് ചോദിച്ച് ആരും തന്നെ വിളിക്കേണ്ടതില്ലെന്നും നിത്യ പറയുന്നു. താരം തന്നെയാണ് വീഡിയോയിലൂടെ ഇക്കാര്യം പങ്ക് വെച്ചത്.
വിവാഹം കഴിക്കുന്നില്ല വാര്‍ത്തയില്‍ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ വാര്‍ത്തയില്‍ സത്യമില്ല. ബോറടിച്ച ഒരാള്‍ എഴുതിയ വാര്‍ത്തമാത്രമാണത്.ഒരു നിര്‍മിത ലേഖനം’.ഇതാണ് ആ വാർത്തയ്ക്ക് കാരണമായത്.ന്റെ കണങ്കാലിനേറ്റ പരിക്ക് സുഖം പ്രാപിച്ച് വരികയാണെന്നും കാലില്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും താരം പറഞ്ഞു. ഒപ്പം താന്‍ അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുക്കാന്‍ പോവുകയാണെന്നും നിത്യ മേനോന്‍ പറഞ്ഞു.