ഏഴ് ദിനങ്ങള്‍,ഏഴ് മാനസികാവസ്ഥകള്‍,ഏഴ് നിറങ്ങള്‍’എന്ന കുറിപ്പോടു കൂടി മീരാജാസ്മിൻ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.ഇത്തവണ കറുപ്പ് നിറത്തിലുള്ള ഒരു ഷോര്‍ട് ഗൗണും റെയിന്‍ബോ കളര്‍ ഷാളും ധരിച്ചുള്ള മീരാജാസ്മിന്റെ ചിത്രങ്ങൾ ആരാധകർ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്.മീരാജാസ്മിന്റെ സിനിമാ മേഖലയിലേക്കുള്ള തിരിച്ചുവരവും ആരാധകർ ആഘോഷമാക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.നിങ്ങള്‍ ലോകത്തെ എട്ടാമത്തെ അദ്ഭുതമാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. മനോഹരമായ ചിരിയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം.

2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകൾ പുറത്തിങ്ങിയ ശേഷം മീര സിനിമാ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.പിന്നീട് കാളിദാസ് ജയറാം നായകനായെത്തിയ പൂമരം സിനിമയില്‍ അതിഥിവേഷത്തിൽ എത്തി.എന്നാൽ ഇപ്പോൾ അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര.ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം.സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. നിഷ്കളങ്കമായ പെരുമാറ്റവും അഭിനയ രീതിയുമാണ് മീരയെ മറ്റ് നടിമാരിൽ നിന്ന് വേറിട്ടതാക്കിയത്.പക്ഷേ വളരെപെട്ടന്ന് കല്യാണത്തോടെ മീര അഭിനയരംഗം വിടുകയായിരുന്നു.
