ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചു നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

0
84

ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും പരാതി.നാല് ലക്ഷം രൂപ കൈപറ്റിയ ശേഷം ഉദ്ഘാടനത്തിന് എത്തിയില്ല എന്നാണ് പരാതി.ആലപ്പുഴയിലെ യുവ സംരംഭകരുടെ ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്നാണ് പരാതി. ആലപ്പുഴ തിരുവമ്പാടിയില്‍ എട്ട് യുവാക്കള്‍ ചേര്‍ന്ന് ആരംഭിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് ആണ് ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നത്.പ്രതിഫലമായി നടൻ ആവശ്യപ്പെട്ടത് ആറ് ലക്ഷം രൂയാണ്.ആദ്യം നാല് ലക്ഷം അഡ്വാൻസ് ആയി കൊടുത്തിരുന്നു.തുടർന്ന് ആദ്യം തീയതി നിശ്ചയിച്ചു ഈ തീയതിയിൽ ശ്രീനാഥ് എത്തിയില്ല. പിന്നീട് വീണ്ടും തീയതി പുതുക്കി.

ഇപ്പോൾ വീണ്ടും ഒഴിഞ്ഞ് മാറി. ഇതോടെയാണ് അവർ നടപടിയുമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചത്.അതേസമയം, ജനപ്രതിനിധികളെ വച്ച് ഉദ്ഘാടനം നടത്താനാണ് തീരുമാനം.നടനെതിരെ നിയമ നടപടിയും ആലോചിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. മുന്‍പ് കൃത്യസമയത്ത് സെറ്റില്‍ എത്തുന്നില്ല എന്നാരോപിച്ച് നേരത്തെ സിനിമാ നിര്‍മാതാക്കളും നടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഫിലിംചേംബറും രം​ഗത്ത് എത്തിയുന്നു.