നഗ്നത പ്രദർശനം ശ്രീജിത്തിന് അടികിട്ടാത്ത സൂക്കേട്

0
43

നടൻ ശ്രീജിത്ത് രവിക്കതിരെ പോക്സോ കേസ്. ന​ഗ്നതാ പ്രദർശനം നടത്തിയതിനാണ് കേസ് എടുത്തത്. കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.ഇന്നലെ തൃശൂര്‍ അയ്യന്തോളിലായിരുന്നു സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് എടുത്തത്.രണ്ട് ദിവസം മുമ്പായുരുന്നു സംഭവം. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് പരാതി. 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു.സംഭവം കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു.

തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചതിനിടെ കാറിനെ കുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്.വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്നാണ് വിവരം.കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മുന്‍പും സമാനമായ കേസില്‍ ശ്രീജിത്ത് രവി പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.