ഷൈൻ ടോമിനെ വളഞ്ഞ് മാധ്യമപ്രവർത്തകർ….

0
64

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലൂടെ ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ.”പന്ത്രണ്ട്” എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റീലിസിങ്ങിനിടെയാണ് സംഭവം.തീയറ്ററിൽ എത്തിയ ഷൈനോട് സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാൻ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് ഷൈൻ ഓടി രക്ഷപെട്ടത്.കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പുറകെ ഓടി. കാൽവെയ്യാത്തതല്ലേ എന്തിനാ ചേട്ടാ ഇങ്ങനെ ഓടുന്നത് എന്ന് മാധ്യമപ്രവർത്തകർ ഷൈനോട് ചോദിക്കുന്നുണ്ട്. തിയറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയറ്റര്‍ വളപ്പില്‍ നിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. അല്‍പം ഒന്ന് നിന്ന ശേഷം ഷൈന്‍ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്.

Shine Tom Chacko

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷൈൻ സിനിമയുടെ പ്രമോഷന് നൽകിയ ഇന്റർവ്യൂ ഏറെ വൈറലായിരുന്നു.കാലിന് അപകടം പറ്റിയതിനെതുടർന്നാണ് ഷൈൻ സിനിമയുടെ പ്രമോഷന് എത്തുന്നത്. ഇതിനിടയിൽ അവതാരകൻ ചോദിച്ച ചോദ്യങ്ങൾക്ക് കളിയാക്കുന്ന രീതിയിൽ മറുപടി നൽകിയത് വിമർശനം ഉയർത്തിയിരിുന്നു.ഇതിന് ശേഷം ആദ്യമായി ആണ് ഷൈൻ മാധ്യമങ്ങളുടെ ഇടയിൽപ്പെടുന്നത്. അതുകൊണ്ടാകാം ഷൈൻ ഓടിരക്ഷപെട്ടത് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Shine Tom Chacko
Shine Tom Chacko

പന്ത്രണ്ട് എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് ഷൈൻ ടോം ചാക്കോയാണ്. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, ദേവ് മോഹൻ എന്നിവരും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിജയകുമാർ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ഊരാളി മാർട്ടിൻ, ഹരിലാൽ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്.സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

Shine Tom Chacko
Shine Tom Chacko