തിരുവനന്തപുരത്തിനെ ആവേശ കൊടുമുടിയിൽ എത്തിച്ച് മാളവിക മോഹനൻ മാത്യു തോമസ് ചിത്രം ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച്.

0
73

തിരുവനന്തപുരം ഇന്നലെ സാക്ഷ്യം വഹിച്ചത് ഒരു ചരിത്രത്തിന് ആണ് അതെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഓഡിയോ ലോഞ്ച്, ഒപ്പം ക്രിസ്റ്റി സിനിമയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് ഉള്ള ലൈവ് മലയാളത്തിന്റെ സ്വന്തം ബാൻഡിന്റെ പെർഫോമൻസും.അക്ഷരാർത്ഥത്തിൽ ജനസാഗരം ആണ് തിരുവനന്തപുരം ലുലുവിൽ ഇന്നലെ കാണാൻ ആയത്.

ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് ആണ് തൈക്കുടം ബ്രിഡ്ജ് പരിപാടി അവതരിപ്പിച്ചത്. വൻ വരവേൽപ്പ് ആണ് ക്രിസ്റ്റി ചിത്രത്തിന്റെ പാട്ടുകൾക്കും, ട്രെയിലറിനും ലഭിച്ചത്.മാത്യു തോമസ് മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിന്റെ നായിക നായകന്മാർ.നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തുന്നു.