ബിരുദവിദ്യാർത്ഥികൾക്ക് സീനിയേഴ്സിന്റെ ക്രൂരമർദ്ദനം

0
153

മലപ്പുറത്ത് ബിരുദ വിദ്യാർത്ഥികൾക്ക് നേരെ സീനിയേഴ്സിന്റെ ക്രൂര മർദ്ദനം. ചങ്ങരംകുളം വളയംകുളം അസ്സബാഹ്റാ ആർട്സ് ആന്റ് സൻസ് കോളജിൽ നടന്ന ​റാ​ഗിം​ഗിന്റെ ദൃശ്യങ്ങളാണ് ഇത്. കണ്ണ് ചുവന്നിരിക്കുന്നത് കണ്ട് അടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഈ ദൃശ്യങ്ങളിലൽ കാണും പോലെ തലനാഴിഴയ്ക്കാണ് വിദ്യാർത്ഥിയെ വാഹനം ഇടിക്കാതെ പോയത്. കോളജിനോട് ചേർന്ന കടയിൽ സുഹ്യത്തിനെ കാത്തിരിക്കുകയായിരുന്നു.

അവിടെ എത്തിയ സീനിയേഴ്സ് വിദ്യാർത്ഥി യെ ഭീഷണിപ്പെടുത്തുകയും മാസ്ക് വലിച്ചു കീറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു എന്ന് വിദ്യാർത്ഥി പറയുന്നു. ബിഎസി രണ്ടാം വർഷ വി​ദ്യാർത്ഥികൾക്കാമ് മർദ്ദനമേറ്റത്. തുടർന്ന് ജൂനിയേഴ്സും സീനിയേഴ്സും തമ്മിൽ വാക്കേറ്റം തുടർന്നു.

ഒടുവിൽ കോളജിൽ നിന്ന് റോഡിലേക്ക് സംഘർഷം നീണ്ടു. റോഡിലെത്തിയപ്പോഴേക്കും സീനിയേഴ്സ് വീണ്ടും അക്രമിച്ചു. എന്നിട്ട് വിലിച്ച് റോഡിലേക്ക് ഇടുകയായിരുന്നു. ആസമയം റോഡിലൂടെെ ഒരു ബെെക്ക് പാസ്ചെയ്ത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ബെെക്ക് വിദ്യാർത്ഥിയെ ഇടിക്കാതെ പോയത്. അക്രമം നടത്തിയ സീനിയേഴ്സ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.