വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊന്നു

0
184

വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊന്നു .സംഭവം കേൾക്കുമ്പോൾ നമ്മൾക്ക് തോന്നും യു പി യിലോ ,മധ്യപ്രദേശിലോ  മറ്റുമാണെന്ന്.എന്നാൽ സമഭാവം നാദടന്നിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് .വിദ്യ സമ്പന്നരുടെ നാടായ കേരളത്തിൽ .മലപ്പുറത്താണ് സംഭവം നടക്കുന്നത് .എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ ആണ്  യുവാവിനെ വീട്ടിലേക്കുള്ള വഴിയിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോട്ടൽ ജീവനക്കാരനായ  ഷാജി എന്ന 40 കാരണാണ് പൊള്ളലേറ്റ് മരിച്ചത്  .

വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമൽ ഹുദയും അയൽവാസിയായ യുവാവ് നൗഷാദും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുണ്ട് .കൂടാതെ സംഭവത്തെ തുടർന്ന് അയൽവാസിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറയുന്നു.അതേസമയം തന്നെ ഷാജി ആത്മഹത്യാ ചെയ്തതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട് .

നൗഷാദിന്റെ മൊഴി പോലീസ് ഇതുവരെയും മുഖവിലക്ക് എടുത്തിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട് .നൗഷാദിന്റെ മൊഴി നിർണായകമാണ് എന്നാൽ പോലീസ് ഇതുവരെയും  ഈ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല .ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണു സംഭവം നടക്കുന്നത് . വീടിനു പിറകിലാണ് ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചെങ്കിലും ഷാജിയുടെ  ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ഷാജിയുടേത് കൊലപാതകമാണെന്നും, അയൽവാസിയായ യുവതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട് .

അതേസമയം, ഷാജി സ്വയം തീകൊളുത്തിയതാണോ അതോ മറ്റാരെങ്കിലും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.  മരണത്തില്‍ ദുരൂഹത ആരോപിച്ചു ഭാര്യയും മക്കളും എടവണ്ണ പൊലീസില്‍ പരാതി നല്‍കി. മൃതദേഹം വ്യാഴാഴ്ച ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ പൂര്‍ത്തീകരിച്ചു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ഭാര്യ: റസീന. മക്കള്‍: അമല്‍ ഹുദ, റിസ്‌വാന്‍, സവാഫ്.