‘വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭയാനകം’ ;മലാല യൂസഫ്സായ്.

0
139

കർണാടകയിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുവാദം നൽകാത്തത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.സംഭവത്തിൽ പ് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണ് എന്നാണ് മലാല പറയുന്നത് . ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് മലാല യൂസഫ് സായ് കർണാടകയിലെ ഹിജാബ് വിവാദത്തിനെതിരെ പ്രതികരിച്ചത്.

‘പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.’ മലാല യൂസഫ് സായ് ട്വിറ്ററിൽ കുറിച്ചു.

ഇതേസമയം തന്നെ പ്രതിഷേധങ്ങൾ കടുത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ കർണാടക സർക്കാർ ഉത്തരവിട്ടിരിക്കുകയാണ് .ജനുവരിയിൽ ഉഡുപ്പിയിലെ പിയു കോളേജിൽ ഹിജാബ് വിവാദം ഉടലെടുത്തതതോടെയാണ് മറ്റ് കോളേജുകളിലും ഈ പ്രശ്നം വ്യാപിച്ചത്. ഹിജാബ് ധരിച്ച ആറു പെൺകുട്ടികളെ അധികൃതർ ക്ലാസിൽ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഐ ലവ് ഹിജാബ് ക്യാമ്പയിനുമായും വിദ്യാർത്ഥിനികൾ പ്രതിഷേധം കടുപ്പിച്ചിരുന്നു. സമാനമായ പ്രതിഷേധം പുതുച്ചേരിയിലും മധ്യപ്രദേശിലും ഉയർന്നുവന്നിട്ടുണ്ട്