ലക്ഷങ്ങൾ പങ്കെടുക്കുന്ന മകരസംക്രാന്തി : അത് പ്രോട്ടോകോൾ ലംഘനമല്ലേ?

0
126

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ബംഗാളില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മകരസംക്രാന്തി മേള നടക്കുന്നു. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപില്‍ വെച്ച് നടക്കുന്ന ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാനാണ് ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലേക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹിന്ദു മതവിശ്വാസപ്രകാരമുള്ള തീര്‍ത്ഥാടനത്തിനായി ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

മേള നടത്താന്‍ അനുമതി നല്‍കിയതില്‍ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പുണ്യസ്ഥാനമായി കണക്കാക്കുന്ന, ബംഗാള്‍ ഉള്‍ക്കടലും ഗംഗാനദിയും സംഗമിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ആളുകള്‍ സ്‌നാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ മൂന്നാം തരംഗമായി രൂപം കൊണ്ടിരിക്കുന്ന സമയത്താണ് ബംഗാളില്‍ പ്രോട്ടോക്കോളുകളെല്ലാം മറികടന്നുള്ള ആഘോഷം നടക്കുന്നത്.