ബോറടിപ്പിക്കാതെ മഹാൻ : മഹാൻ റിവ്യൂ

0
103

ചിയാൻ വിക്രവും മകൻ ധ്രുവും ഒരുമിച്ചെത്തിയ പുതിയ തമിഴ് ചിത്രമാണ് ‘മഹാൻ’. ആമസോൺ പ്രൈമിലൂടെ നേരിട്ടാണ് ചിത്രം റിലീസായത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി സിംഹ, സിമ്രൻ, സനന്ദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ​ഗാന്ധിയൻ ആദർശങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരച്ഛൻ മകനെ ആ ആദർശങ്ങൾ പറഞ്ഞു കൊടുത്തു വളർത്തുന്നു. 40 വയസ്സുവരെ കുടുംബവുമായി ​ഗാന്ധിയൻ ആശയങ്ങളുമായി മാത്രം ജീവിക്കുന്ന ​ഗാന്ധിയൻ മഹാൻ ഒരിക്കൽ മാത്രം മദ്യപിക്കുന്നു. ഇതറിയുന്ന ഭാര്യ അയാളെ വിട്ടു പോകുന്നു. തുടർന്ന് അയാൾ ഒരു മദ്യപാനി ആകുന്നു. പിന്നീട് ഒരു ​ഗ്യാങ്സ്റ്ററും എതിരാളിയായി മകൻ കൂടി എത്തുന്നതോടെ സിനിമ കൊഴുക്കുന്നു. തിരക്കഥ യുടെ ചെറിയ പാരാജയം ഉണ്ടെങ്കിലും കണ്ടുകൊണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ്.