വളരെ മോശം ജീവിയായിട്ടാണ് എലിയെ നാം കാണുന്നത്.എന്നാല്‍ കംബോഡിയയില്‍ നിന്നുള്ള മഗാവ എന്ന പേരുള്ള എലി അത്തരത്തിലുള്ള ഒന്നല്ല .വളരെ പ്രേത്യകതകളുള്ള ഒരു ഏലിയാണ് മഗാവാ .അപ്പോൾ നിങ്ങൾ ചിന്തിക്കും എന്താണ് ഈ എലിക്ക് ഇത്ര പ്രേത്യകത എന്നത്. തന്നെക്കാള്‍ എത്രയോ വലിയ അനേകായിരം മനുഷ്യരുടെ ജീവനാണ് ഈ ഏലി രക്ഷിച്ചിരിക്കുന്നത് .ഇപ്പോളിതാ ഇത്രയും മനുഷ്യ ജീവനുകൾ രക്ഷിച്ച മഗാവ ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് .
അഞ്ചുവര്‍ഷത്തെ സൈനിക സേവനത്തിനൊടുവിലാണ് മഗാവ മരണത്തിന് കീഴടിങ്ങിയിരിക്കുന്നത് .ഈ 5 വര്ഷത്തിനിടക്ക് മഗാവ മണത്ത് കണ്ടെത്തിയിരിക്കുന്നത് നൂറിലേറെ കുഴിബോംബുകളാണ്.കുറച്ച് ദിവസങ്ങളിലായി മഗാവയുടെ ആരോഗ്യനില മോശമായിരുന്നു. എട്ടു വയസ്സായിരുന്നു മഗാവക്ക് ഉണ്ടായിരുന്നത് .ഒരിടത്തേക്ക് തുറന്നുവിട്ടാൽമഗാവ മണത്തുനടക്കും. ബോംബ് കണ്ടെത്തിയാൽ അവിടത്തെ നിൽക്കും എന്നിട്ട് കാലുകൊണ്ട് അൽപം തുരന്നിടും. പിന്നീട് ബോംബ്സ്ക്വാഡ് എത്തി അത് നിർവീര്യമാക്കുകയാണ് പതിവ്.
മഗാവ, തന്റെ അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 100 ലതികം കുഴിബോംബുകളും, 28 യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 ഏക്കറിലധികം വരുന്ന പ്രദേശമാണ് ഹീറോ റാറ്റ് എന്നറിയപ്പെടുന്ന മഗാവ കുഴിബോംബുകളിൽ നിന്ന് വിമുക്തമാക്കിയത്.ടാന്‍സാനിയയിലാണ് മഗാവയുടെ ജനനം.ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എ.പി.ഒ.പി.ഒ. 2016-ലാണ് അതിന് വിദഗ്ധപരിശീലനം നല്‍കിയത്. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനുശേഷം മഗാവ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.2020-ല്‍ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന പീപ്പിള്‍ ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പി.ഡി.എസ്.എ.) മഗാവയുടെ ധീരമായ പ്രവൃത്തികള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ ജോലിയില്‍നിന്നും മഗാവ വിരമിച്ചിരുന്നു .