കേസിന്റെ പുരോ​ഗതി അറിയിക്കാറില്ല: മധുവിന്റെ സഹോദരി

0
139

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

സർക്കാരും സപെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.രാജി സന്നദ്ധത അറിയിച്ച നിലവിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചു.

ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് രഘുനാഥ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നൽകിയത്. എന്നാൽ ഇതിന് പകരം സംവിധാനം സർക്കാർ ഒരുക്കിയിട്ടില്ല. അടുത്തമാസം 26നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.