പിണറായി വിഡ്ഢിയെന്ന് എം.എം മണി

0
143

പിണറായിയെ അറിഞ്ഞോ അറിയാതയോ തള്ളിപ്പറഞ്ഞ് എംഎം മണി. ഏവർക്കും ഇഷ്ടപ്പെടുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് എം.എം മണി. അദ്ദേഹത്തിന്റെ സംസാര രീതികൾ പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രോളൻമാർക്ക് മിക്കപ്പോഴും ഇദ്ദേഹം ഇരയാണ്. നമുക്കറിയാം പിണറായി വിജയനുമായി ഇദ്ദേഹത്തിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് പിണറായി പരസ്യമായി തള്ളിപ്പറയുകയും അദ്ദേഹം പറഞ്ഞത് വിഡ്ഡിത്തമാണെന്ന് പറയുകയും ചെയ്തു എംഎം മണി.

സം​ഗതി മുല്ലപ്പെരിയാർ വിഷയമാണ്. ഓരോ തവണ മഴ കനത്ത് പെയ്യുമ്പോഴും, ജലനിരപ്പ് ഉയർന്നെന്ന് വാർത്ത വരുമ്പോഴും അതിന്റെ പിന്നാലെ നമ്മുടെ മുഖ്യൻ പറയും അണകെട്ട് ബലത്തിലാണ് ബലത്തിലാണ് ആശങ്ക വേണ്ടെന്ന്. ഇത് കൊറോണയിൽ അം​ഗീകരിച്ചതു പോലെ അം​ഗീകരിക്കാൻ ഇവിടുത്തെ പൊതു ജനത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ ഇത് അം​ഗീകരിക്കാൻ തനിക്കും കഴിയില്ലെന്നാണ് എം.എം മണി പറയുന്നത്.

വളരെ സത്യമായ കാര്യ തന്നെയാണ് അദ്ദേഹം പറഞ്ഞത്. അണകെട്ട് ബലത്തിലാന്ന് പറയുന്നവർ ഒക്കെത്തന്നെ മണ്ടൻമാർ ആണ്. മുല്ലപ്പെരിയാർ യഥാർത്ഥത്തിൽ ‍‍ഡെമോക്ലസിന്റെ വാളുപോലെ കേരള ജനതയ്ക്ക് മുന്നിൽ തുങ്ങിയാടുന്നത് കണ്ടിട്ടും മുഖ്യന്റെ മൗനം അങ്ങനെ തുടരുന്നു.

തമിഴ്നാടിന്റെ നിലപാടും ഏകദേശം അങ്ങനെയൊക്കെ തന്നെ. പിന്നെ ഇത് തകർന്നാൽ തമിഴ്നാടിന് നാശനഷ്ടം ഉണ്ടാകില്ല .പക്ഷേ വെള്ളം കുടി മുട്ടിപ്പോകും. പറയുന്നവരും കേൾക്കുവരും ഇത് ഇങ്ങനെ പറഞ്ഞു കൊണ്ടും കേട്ടു കൊണ്ടും ഇരിക്കുന്നതല്ലാതെ യാതൊരു നീക്കങ്ങളും ഇക്കാര്യത്തിൽ ഇല്ല. ഒരു ദിവസം കേരളം ഇല്ലാതായി എന്നുള്ള വാർത്ത കേൾക്കാൻ ഇടവരുതെ എന്ന് ആ​ഗ്രഹിക്കാം .