വൈദ്യുതി ബോർഡിൽ അധികാര ദുർവിനിയോഗം നടന്നുവെന്ന പേരിൽ മുൻ വെെദ്യുത മന്ത്രിയും നിലവിലെ മന്ത്രിയും തമ്മിൽ പോര്. മുൻ സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിൽ അധികാര ദുർവിനിയോഗം നടന്നുവെന്ന ചെയർമാൻ ബി. അശോകന്റെ ആരോപണത്തിനെതിരെ മുൻ വൈദ്യുത മന്ത്രി എം.എം. മണി എം.എൽ.എ രംഗത്തെത്തി. ‘
ചെയർമാൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. മന്ത്രി അറിഞ്ഞാണോ, മന്ത്രി പറയേണ്ടത് ചെയർമാനെ കൊണ്ട് പറയിപ്പിച്ചതാണോ എന്നൊന്നും അറിയില്ല എന്ന് എം എം മണി പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാനും സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ചെയർമാനായ ബി. അശോകൻ അധികാര ദുർവിനിയോഗം നടത്തിയെന്നും അതുവഴി കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്. ബി. അശോകൻ അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സമരസമിതി അറിയിച്ചു.