നാട്ടുകാരെ പറ്റിച്ച് ലുലു

0
108

കഴിഞ്ഞ ദിവസം ലുലു മാളിൽ നടത്തിയ നെറ്റ് ഷോപ്പിം​ഗ് ഫെസ്റ്റിവൽ ഇപ്പോൾ ചർച്ചയാവുകയാണ്.രാത്രി 12 മണിക്കാണ് ഷോപ്പിം​ഗ് സ്റ്റാർട്ട് ചെയ്തത്. ഇതോടെ ലുലുമാളിൽ തടിച്ചു കൂടിയത് ആയിരങ്ങളാണ്. വ്യത്യസ്ഥ കമ്പനികളുടെ ബ്രാൻഡ് സാധാനങ്ങൾ പകുതിവിലയ്ക്ക് എന്നതായിരുന്നു ഓഫർ.കണ്ണിൽ കണ്ട ആവേശത്തിൽ തടിച്ചു കൂടിയ ജനങ്ങൾ പലതും വാങ്ങിക്കൂട്ടി.ഒടുവിലാണ് അറിഞ്ഞത് പലർക്കും അമളി പറ്റിപ്പോയി എന്ന്. ഫ്രിഡ്ജും ടിവിയും വാഷിം​ഗ് മെഷീനും എല്ലാം അതേ വിലയിൽ തന്നെ ഓൺലൈനിൽ ലഭ്യമായിരുന്നു.

ചിലതിന് വിലക്കുറവ് ഓൺലൈനിലും ആണ്.പലരും ഇത് സംബന്ധിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു. ഇതോടെ ലുലുവിന്റെ രാത്രി ഷോപ്പിം​ഗ് അനുഭവം പലർക്കും കയ്പ്പേറിയതായി. ഇതിനിടയിൽ ശ്രദ്ധിച്ച് ഷോപ്പ് ചെയ്തവരും ഉണ്ട്. ഇതിനിടയിൽ ശ്രദ്ദേയമായ മറ്റൊരു കാര്യം കൂടി ഉണ്ട്.ലുലമാളും അതിനുള്ളിലുള്ള പല ഷോപ്പുകളും അവരുടെ ബിസിനസ് തന്ത്രമാണ് പ്രയോ​ഗിച്ചത്.ഇതിനെ മറ്റാർക്കും ചോദ്യം ചെയ്യാനും ആവില്ല.എംആർപി അനുസരിച്ചുള്ള സാധനങ്ങലാണ് അവർതുകയായി ഈടാക്കിയത്.അതുകൊണ്ട് തന്നെ നിയമത്തിന്റെ പിൻബലം ഒരു പക്ഷേ ലുലിവിന് തന്നെയായിരിക്കും.പക്ഷേ ഓസിന് കിട്ടിയാൽ ആസിഡും കിട്ടുന്നത് വാങ്ങാൻ പോകുന്ന മലയാളി തിരിച്ചറിവോടെ പർച്ചേയ്സ് ചെയ്യാൻ പഠിക്കണം എന്നാണ് സോഷ്യൽ മീഡിയിലെ ചർച്ച.