വീണ്ടും ലൗജിഹാദ് ആരോപിച്ച് മർദ്ദനം ! വീഡിയോ

0
138

ഹിന്ദു സ്ത്രീക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്തതിന് മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു.തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌രംഗ് ദളിന്റെ മൂന്ന് പ്രവർത്തകർ ഇവരെ ട്രെയിനിൽ നിന്ന് നിർബന്ധപൂർവം വലിച്ചിറക്കുകയും യുവാവിനെ തല്ലുകയുമായിരുന്നു.

പിന്നീട് അക്രമികൾ തന്നെ ഇരുവരെയും പൊലീസിൽ ഏൽപ്പിച്ചു.ഉജ്ജ്വയിനിലെ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ജനുവരി 14നായിരുന്നു സംഭവം നടന്നത്. എന്നാൽ ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് സംഭവം വാർത്തയായത്. ഹിന്ദു സ്ത്രീ വിവാഹിതയാണെന്നും മുസ്‌ലിം യുവാവ് ഇവരെ ‘വഴി തെറ്റിക്കുകയാണ്’ എന്നുമാണ് ബജ്‌രംഗ് ദൾ പ്രവർത്തകനായ പിന്റു കൗശൽ വീഡിയോയിൽ പറയുന്നത്.

ഇത് ലൗ ജിഹാദിന്റെ കേസ് ആയതിനാലാണ് ഇവരെ പൊലീസിൽ ഏൽപ്പിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. .സ്ത്രീ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണെന്നും ആക്രമിക്കപ്പെട്ട യുവാവ് ഇലക്ട്രോണിക് കട നടത്തുന്ന ആസിഫ് ഷെയ്ഖ് ആണെന്നുമാണ് തിരിച്ചറിഞ്ഞത്.