നാട്ടുകാരെ ഭാ​ഗ്യ നമ്പർ കൊടുത്തു പറ്റിച്ചിരുന്ന ആൾദെെവത്തിന് ലോട്ടറി പണി കൊടുത്തു.

0
124

‘ആൾദൈവം’ പറഞ്ഞ നമ്പറിലുള്ള ലോട്ടറി ടിക്കറ്റെടുത്തിട്ടും സമ്മാനം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആൾദൈവത്തെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. 56 വയസുള്ള രാംദാസ് ഗിരി എന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജിഷാൻ എന്ന യുവാവിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ഗിരിയുടെ തെറ്റായ പ്രവചനംമൂലം തനിക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ജിഷാൻ പറഞ്ഞു.

ഭാഗ്യനമ്പർ പ്രവചിക്കാൻ 51,000 രൂപയും മൊബൈൽ ഫോണുമാണ് ജിഷാൻ ഗിരിക്ക് പ്രതിഫലമായി നൽകിയത്. വൻതുക സമ്മാനം ലഭിക്കാൻ പോവുകയാണെന്ന പ്രവചനത്തെത്തുടർന്ന് സമ്പാദ്യം മുഴുവൻ ലോട്ടറി വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, ഗിരി പ്രവചിച്ച നമ്പറുകളിലെ ലോട്ടറി അടിക്കാഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യ നമ്പറുകൾ പ്രവചിച്ച് പ്രശസ്തി നേടിയ ആളാണ് രാമദാസ് ഗിരി. ഗിരി പ്രവചിക്കുന്ന നമ്പറുകളുള്ള ലോട്ടറി വാങ്ങിയാൽ സമ്മാനം ഉറപ്പാണെന്നാണ് ഇയാളുടെ അനുയായികൾ പ്രചരിപ്പിച്ചിരുന്നത്.