ഒമിക്രോൺ : സമ്പൂർണ്ണ ലോക്ഡൗണിലേക്ക്

0
83

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ക്ക് ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിലെ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാനും തീരുമാനമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യന്‍ പറഞ്ഞു. വിവാഹം, ശവസംസ്‌കാരം, മറ്റ് പൊതുയോഗങ്ങള്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം തുടങ്ങി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

സംസ്ഥാന ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യന്‍, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടര്‍ ടി.എസ്. സെല്‍വ വിനായകം ഉള്‍പ്പെടെയുള്ള സംസ്ഥാന പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.