പ്രിയദർശൻ ലിസി ബന്ധം വേർപിരിയാനുള്ള യഥാർത്ഥ കാരണം ഇതാണ്

0
74

പ്രിയദർശൻ ലിസി ബന്ധം തകർന്നിട്ടും ഉറ്റസുഹ്യത്തായ മോഹൻലാൽ ഈ വിഷയത്തിൽ ഇടപെടാഞ്ഞത് എന്താണെന്ന് ചോദിച്ചവർ ഉണ്ട്. അവർക്കുള്ള മറുപടി പറയുകയാണ് പ്രിയദർശൻ . ഒരു പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് പ്രിയൻ ഇങ്ങനെ പറയന്നത്.

മോഹന്‍ലാല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകുമെന്ന്

ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങള്‍ തമ്മിലുള്ള ചില നിസ്സാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത് എന്നായിരുന്നു പ്രിയദര്‍ശന്റെ മറുപടി.