:ദിലീപിന്റെ ‘അമ്മ മഞ്ജുവിനോട് ക്രൂരമായി പെരുമാറി ;വെളിപ്പെടുത്തലുമായി ലിബർട്ടി ബഷീർ

0
134

ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ഇതിനിടെ തന്നെ  ഈ കാര്യത്തിൽ നിർണായക വിവരം പങ്കുവെച്ച ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു .ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചിരുന്നു .മഞ്ജു വാര്യരുടെ സിനിമകൾ മുടക്കാൻ ഇപ്പോഴും ദിലീപ് ശ്രമിക്കുന്നുണ്ട് എന്നും അവർ വ്യക്തമാക്കിയിരുന്നു .

ഇതിനിടെ തന്നെ ഇപ്പോൾ ശ്രെധ നേടുകയാണ് ലിബർട്ടി ബഷീർ നേരുത്തെ പറഞ്ഞ വാക്കുകളും . മഞ്ജു വാര്യയര്‍ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നു.ഇക്കാര്യം മഞ്ജു നേരിട്ട് തന്നോട് കരഞ്ഞ് പറഞ്ഞതായിട്ടാണ് ലിബര്‍ട്ടി ബഷീർ  വെളിപ്പെടുത്തിയിരുന്നത് . മുന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ടും നിലവില്‍ ഉപദേശക സമിതി അംഗവുമാണ് അദ്ദേഹം .

പതിനാല് വര്‍ഷക്കാലം ദീലിപിന്റെ വീട്ടില്‍ മഞ്ജുവാര്യര്‍ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എന്നാല്‍ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്.ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയിരുന്നത്. മഞ്ജുവിനോട് നല്ലനിലയിൽ പെരുമാറിയിരുന്നത് ദിലീപിന്റെ അനുജനും അയാളുടെ ഭാര്യയും മാത്രമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു .

കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിത്തതിൽ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല.
അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക’.എന്നും അദ്ദേഹം പറഞ്ഞിരുന്നുദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്നും അദ്ദേഹം പാറഞ്ഞു .കൂടാതെ അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

താന്‍ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസര്‍മാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോള്‍ സഹായിച്ചത് താന്‍ മാത്രമായിരുന്നു. ദിലീപിനെ ഉള്‍പ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോള്‍ അയാളെ ചേര്‍ത്ത് ഫിലിം എടുത്ത ഒരേ ഒരാള്‍ താനായിരുന്നു. എന്നാല്‍ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ലിബര്‍ട്ടി ബഷീർ പറയുന്നു.