പലതരത്തിലുള്ള വിഡിയോകളും എന്റെ കയ്യിലുണ്ട്, ബ്ലെസ്സ്ലീ ഇത്തരക്കാരനാണെന്നു അറിയാനിരിക്കുന്നതേയുള്ളു

0
118

തനിക്കെതിരെ നടക്കുന്ന ഡീ​ഗ്രേഡിംങ്ങിൽ പ്രതികരിച്ച് ലക്ഷമിപ്രിയ രം​ഗത്ത്. ബി​ഗ്ബോസ് കഴിഞ്ഞു.അതൊരു ​ഗെയിം ആയിരുന്നു. അത് കഴിഞ്ഞു. ഇനിയും തന്നെ ഇതിന്റെ പേരിൽ മോശമാക്കാൻ വരുന്ന ആർമിക്കാർ സൂക്ഷിക്കുക . തന്റെ കയ്യിലും പല തരത്തിലുള്ള തെളിവുകൾ ഉണ്ട്. ബി​ഗ്ബോസ് ഹൗസിനുള്ളിൽ മാന്യത ചമഞ്ഞ പലരുടേയും തനി നിറം പുറത്ത് വന്നപ്പോൾ താൻ കണ്ടതാണ്. ഭാ​ഗ്യവശാൽ അപ്പോൾ കയ്യിൽ ഫോൺ ഉണ്ടായിരുന്നു.അതുകൊണ്ട് അത് വീഡിയോ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇനിയും വല്ലാതെ ഉപദ്രവിക്കാൻ വന്നാൽ ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യും.

അതോടെ പലരുടേയും പൊയ്മുഖങ്ങൾ അഴിഞ്ഞ് വീഴും. താൻ ഒരുപാട് അപവാദങ്ങൾ കേട്ടിട്ടുണ്ട്. ഇനി അതിന്റെ ആവശ്യം ഇല്ല. താൻ നൂറു ശതമാനം സത്യസ്ന്ധമായാണ് ഹൗസിനുള്ളിൽ നിന്നത്.ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാൻ അത് കാണിക്കും. അല്ലാതെ ആരുടേയും നിഴലായി നിന്ന് ജയിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.നാലാമത്തെ പൊസിഷനിൽ ഞാൻ എത്തി. അത് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ​ഗെയിം കളിച്ചത്. ഈ വിജയം ഞാൻ അർഹിച്ചതാണ് സപ്പോർട്ട് ചെയ്തവർക്ക് വന്ദി. ലക്ഷമിപ്രിയ പറയുന്നു.