ലാലുപ്രസാദ് യാദവിന് 5 വർഷം ജയിൽ ശിക്ഷ

0
121

കാലിത്തീറ്റ കുംഭകോണ കേസിൽ ബീഹാൻ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വർഷം ജയിൽ ശിക്ഷ വിധിച്ച് റാഞ്ചി സി.ബി.ഐ കോടതി. ജയിൽ ശിക്ഷയ്ക്ക് പുറമെ 60 ലക്ഷം പിഴയും ഒടുക്കണം.

കഴിഞ്ഞയാഴ്ചയായിരുന്നു കാലിത്തീറ്റ കുംഭകോണത്തിൽ ചാർജ് ചെയ്യപ്പെട്ട അവസാന കേസിൽ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് അദ്ദേഹത്തെ ദൽഹിയിലെത്തിച്ചത്.ലാലുപ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.