കെഎസ്എഫ്ഇ ചിട്ടിക്കു ചേർന്ന് വഞ്ചിക്കപ്പെട്ടു;കെഎസ്എഫ്ഇ ചിട്ടിക്കെതിരെ നടി ലക്ഷ്മി പ്രിയ

0
168

സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്എഫ്ഇ ചിട്ടിക്കെതിരെ നടി ലക്ഷ്മി പ്രിയ രംഗത്ത്. കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നപ്പോഴുണ്ടായ ദുരനുഭവമാണ് നടി പങ്കുവെച്ചത്.തന്റെ ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത് .വലിയൊരു സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടിയാണ് ചിട്ടിയില്‍ ചേര്‍ന്നത് എന്ന് നടി പറയുന്നു. 1.15 കോടി വിപണി വിലയുളള വീടും സ്ഥലവും ജാമ്യമായി നല്‍കിയിട്ട് തുച്ഛമായ മൂല്യം കണക്കാക്കി കുറഞ്ഞ തുകയാണ് കെഎസ്എഫ്ഇ തരാന്‍ തയ്യാറായത് എന്നും ലക്ഷ്മി പ്രിയ ആരോപിക്കുന്നു.

ജീവിതത്തിലെ വലിയൊരു സ്വപ്നസാക്ഷാത്കാരത്തിനായാണ് കെഎസ്എഫ്ഇ  ചിട്ടിക്കു ചേർന്നത്. എന്നാൽ ചിട്ടി നറുക്ക് വീണെങ്കിലും, ജാമ്യമായി നൽകിയ വസ്തുവിന് തുച്ഛമായ മൂല്യം കണക്കാക്കി കുറഞ്ഞ തുക മാത്രമാണ് കെഎസ്എഫ്ഇ തരാൻ തയ്യാറായതെന്നും താരം ആരോപിക്കുന്നു.പ്രതിമാസം രണ്ടുലക്ഷം രൂപയുടെ 50 തവണയുള്ള ചിട്ടിയ്ക്ക് അഞ്ച് കുറികൾക്കാണ് താൻ ചേർന്നത്. മൂന്നാമത്തെ നറുക്കിൽ ചിട്ടി ലഭിച്ചു. ജാമ്യമായി ലക്ഷ്മിപ്രിയ നൽകിയത് 1.15 കോടി വിപണി മൂല്യമുള്ള തൃശൂരിലെ വീടും സ്ഥലവുമാണ്. എന്നാൽ തൃപ്പുണിത്തുറ ബ്രാഞ്ച് മാനേജരും വാല്യുവേറ്ററും ചേർന്ന് 76 ലക്ഷം രൂപ മാത്രമാണ് ആ സ്ഥലത്തിന് മതിപ്പ് വിലയിട്ടത്. ഇതിന്‍റെ പകുതിയായ 38 ലക്ഷം രൂപ മാത്രമെ നൽകാനാകുവെന്നും, അത് കഴിച്ചുള്ള തുക കെഎസ്എഫ്ഇയിൽ ഡെപ്പോസിറ്റ് ചെയ്യണമെന്നുമാണ് ബ്രാഞ്ച് അധികൃതർ അറിയിച്ചതെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

കിലോ കണക്കിനു സ്വർണ്ണവും കോടികളുടെ ഭൂസ്വത്തുo ഉള്ളവന് എന്തിനാണ് ksfe ചിട്ടിയെന്നും താരം ചോദിക്കുന്നു. സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനമെന്നും അവർ ചോദിക്കുന്നു. മാർക്കറ്റ് വാല്യൂവിന്റെ 80 % വരെ വില ഇടാനും ചിട്ടി തുക തരാനും ksfe തയ്യാറാകണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെടുന്നു.37 വയസ്സിലെ ജീവിതത്തിൽ ഇത്രയും മോശം സാഹചര്യം ആദ്യമായി ആണ് അനുഭവിക്കുന്നത് എന്നും ലക്ഷ്മി പ്രിയ പറഞ്ഞു .